Saturday, August 31, 2024

K P M Tourist Village - Vagamon

Location:- https://maps.app.goo.gl/xqykbZGpzBPa65qp8

വാഗമണ്ണിൽ നിന്നും ഉപ്പുതറ റൂട്ടിൽ ഏകദേശം 10 km സഞ്ചാരിച്ചാൽ KPM ടൂറിസ്റ്റ് വില്ലേജിൽ എത്താം. മുൻപ് പാറമട ആയിരുന്ന പ്രദേശം സഞ്ചരികളെ ആകർഷിക്കത്തക്ക വിധത്തിൽ മനോഹരമാക്കിയിട്ടുണ്ട്.
കുട്ടവഞ്ചി സാവാരിയും കൂടെ സഞ്ചരിക്കുന്ന വർണമത്സ്യങ്ങളും ഇവിടുത്തെ പ്രത്യേകതകൾ ആണ്. മത്സ്യകുഞ്ഞുങ്ങളുടെ വില്പനയും ഭക്ഷണം കഴിക്കാൻ restaurant സൗകര്യവും ഇവിടെയുണ്ട്.
വൈകുന്നേരങ്ങളിൽ വാഗമണ്ണിൽ ചെലവഴിക്കാൻ പറ്റിയ ഒരു സംരംഭം ആണ് KPM ടൂറിസ്റ്റ് വില്ലേജ്.










 

12/09/2023

Sunday, June 23, 2024

Sabarimala via Pullumedu | പുല്ലുമേട് വഴി ശബരിമല

നവംബർ മാസം 21 നാണ് ആദ്യമായി  പോകുന്നത് . ദാസ് ചേട്ടനോടൊപ്പം പുല്ലുമേട് വഴിയാണ് പോയത് .ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക്  പുല്ലുമേട് നിന്നും ആരംഭിച്ച യാത്ര രാത്രി 9 :45 ന് ആണ് പമ്പയിൽ എത്തിയത്.                                                   
പുല്ലുമേട് നിന്നും ഏകദേശം 9 .5 km പുൽമേടുകളും കാടും താണ്ടിയാൽ സന്നിധാനത്തെത്താം  . കോടയും കനത്ത മഴയും കൂട്ടിനെത്തിയ വഴിയിൽ ചോര കുടിയന്മാരായ അട്ടകളും ധാരാളം ഉണ്ടായിരുന്നു . അഞ്ചേമുക്കാൽ ആയപ്പോൾ സന്നിധാനത്ത് എത്തിയെങ്കിലും പകൽ വെളിച്ചം ഇല്ലായിരുന്നു         
.ശേഷം പെരുമഴയിൽ സ്വാമി-അയ്യപ്പൻ റോഡ് വഴി പമ്പയിലെത്തിയപ്പോഴത്തേയ്ക്കും ആൾക്കാരെ പമ്പയിൽ ഇറങ്ങുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നിർദേശങ്ങൾ കേൾക്കാമായിരുന്നു ...