Friday, April 19, 2024

Perunthenaruvi, Panamkudanna

പെരുന്തേനരുവി ചെക്കുഡാമും പനംകുടന്ന വെള്ളച്ചാട്ടവും .
23/10/23  















 

Friday, April 5, 2024

Murugan Mala | മുരുകൻ മല . Vagamon

വാഗമൺ കുരിശ് മലയുടെ എതിർവശത്തുള്ള മുരുകൻമലയിലേയ്ക്ക്.. മുരുകൻ മലയുടെ ഏറ്റവും മുകൾ ഭാഗത്ത് ഒരമ്പലവും അതിൻ്റെ വലത് വശത്ത് കൂടെ മുന്നോട്ട് പോയാൽ ചെറിയ ഒരു കാടുംപാറക്കെട്ടുകളും ഉൾപ്പെടുന്ന മനോഹര കാഴ്ച കാണാം. പൊക്കം കുറഞ്ഞ കുറ്റിക്കാട്ടിൽ ഒരു വിഗ്രഹപ്രതിഷ്ട
യും ഉണ്ട് .
2023 October 22 ലെ കാഴ്ചകൾ.











 

Varattumedu, Vagamon

  വരാട്ടുമേട്..

വാഗമൺ മൊട്ടക്കുന്നുകളുടെ പ്രവേശന കവാടത്തിയേക്കുള്ള റോഡ് വഴി മുന്നോട്ടു പോയാൽ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചകളിലേയ്ക്കെക്കെത്താം. വീണ്ടും കുറച്ച് ദൂരം  മുന്നോട്ട് പോയി ഇടത് വശത്ത് കൂടിയുള്ള ഓഫ് റോഡ് വഴിയിലൂടെ മല കയറിയെത്തിയാൽ വരാട്ട് മേട് ആയി. പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൻ്റെ എതിർ ദിശയിൽ ഉയരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചയും പൈൻകാടുകളുടെ വിദൂര ദൃശ്യവും ഇവിടെ നിന്നാൽ കാണാം. 

2023 October 22 ലെ കാഴ്ചകൾ.(ഓഫ് റോഡ് അവസ്ഥ ചിലയിടങ്ങളിൽ ബൈക്കുമായി പോയവരെ  വെല്ലുവിളിക്കുന്നതായിരുന്നു.)

Location














Sunday, March 31, 2024

Anchukuzhi waterfall - അഞ്ചുകുഴി /പഞ്ചതീർത്ഥ പരാശക്തി സ്ഥാനം


 അഞ്ചുകുഴി / പഞ്ചതീർത്ഥ പരാശക്തി സ്ഥാനം.

ചെറുവള്ളി എസ്റ്റേറ്റേറ്റ് - (എരുമേലി) നുള്ളിൽ ഉള്ള അഞ്ചു കുഴി വെള്ളച്ചാട്ടവും അതിനോട് അനുബന്ധിച്ചുള്ള പഞ്ച തീർത്ഥപരാശക്തി സ്ഥാനവും. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന മനോഹരമായ അഞ്ചു കുഴി വെള്ളച്ചാട്ടത്തിനും തോടിനും നടുവിലാണ് പഞ്ച തീർത്ഥപരാശക്തി സ്ഥാനം സ്ഥിതി ചെയ്യുന്നത്.

Location :-  https://g.co/kgs/QgYryy4

2023 മാർച്ച്, സെപ്തംബർ മാസങ്ങളിലെ കാഴ്ചകൾ👇 .. മാർച്ച് മാസം ശുഷ്കമായ വെള്ളച്ചാട്ടം മഴക്കാലത്ത് ആണ് സജീവമാകുന്നത്.













കായാമ്പൂ

 കായാമ്പൂ 

കാശാവ് ചെടിയുടെ പൂവ്.

വിക്കിപീഡിയ