Showing posts with label Kolukkumalai. Show all posts
Showing posts with label Kolukkumalai. Show all posts

Thursday, August 4, 2016

Kolukkumala - Korangini trekking

HATS (Highrange Adventure and nature Trekking Society) യോടൊപ്പം കൊളുക്കുമലയിൽ നിന്നും താഴെ തമിഴ് ഗ്രാമമായ കൊരങ്ങിണിയിലേയ്ക്  .
 കൊളുക്കുമലയിലെ ഉദയം കണ്ട ശേഷം ഏകദേശം പതിനാല്‌ km അകലെയുള്ള തമിഴ്‌നാടൻ താഴ്വരയായ കൊരങ്ങിണിയിലേയ്ക്കുള്ള യാത്ര ..കാടും പുൽമേടുകളും കടന്ന് ,അതിനു താഴെയായി ചെറുനാരകത്തിന്റെയും മാന്തോപ്പുകളുടെയും ഇടയിലൂടെ താഴ്വരയിലേയ്ക് .താഴ്വരയെത്താറാകുമ്പോൾ പഞ്ഞിമരങ്ങളുടെ തോട്ടം കാണാം .പിന്നീട് കൊരങ്ങിണിയിൽ നിന്ന് ഓട്ടോയിൽ ബോഡിമേട്ടിലേയ്ക് ..ബോഡിമെട്ടിൽ നിന്ന് പൂപ്പാറ വരെയുള്ള യാത്ര ഒരു ജീപ്പിൽ .ബോഡി -പൂപ്പാറ ചുരത്തിന്റെ കാഴ്ച  മനോഹരം .

2016 May 1



















Wednesday, June 1, 2016

Kolukkumala Sunrise

മെയ്‌ 1 ,2016 പകലിന്റെ തുടക്കം കൊളുക്കുമലയിലെ സൂര്യോദയത്തോടെയായിരുന്നു .വെളുപ്പിനെ 4 മണിയോടു തന്നെ Devikulam Adventure Academy യിൽ നിന്നും രണ്ട് ജീപ്പുകളിലായി HATS അംഗങ്ങൾ കൊളുക്കുമലയിലെയ്ക് പുറപ്പെട്ടു .ഇടയ്ക്ക് ഒരു വണ്ടി ടയർ പഞ്ചർ ആയി .എങ്കിലും അത് ഉദയം കാണുന്നതിനു തടസമായില്ല .
അങ്ങനെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടത്തിലെത്തി ഉദയവും കണ്ട് അവിടെനിന്നു ഒരു ചായയും ആവശ്യത്തിനുള്ള തേയിലയും വാങ്ങി താഴെ തമിഴ് നാടൻ ഗ്രാമമായ കൊരങ്ങിണിയിലേയ്ക്ക്‌  ഒരു 17 km trekking ..






















Sunday, February 22, 2015

Kolukkumalai Tea Estate, World's highest organic tea garden.


Hiking Association of India (HAI) യോടൊപ്പം ആദ്യമായി പോയത്  കൊളുക്കുമലയിലേയ്കാണ് (23-11-2014).ലോകത്തിലെ ഏറ്റവും  ഉയരം കൂടിയ( around 7100 feet) Organic tea garden ആണ്  തമിൾനാട്ടിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമല Tea Estate.തമിഴ് നാട്ടിൽ ആണെങ്കിലും അങ്ങോട്ടുള്ള പ്രവേശനം കേരളത്തിലുള്ള സൂര്യനെല്ലിയിൽ നിന്ന് ആണ് .അവിടെനിന്നു ഏകദേശം 14 km ദുർ ഖടമായ പാതയിലൂടെ കൊളുക്കുമലയിലെത്താം .സൂര്യനെല്ലിയിൽ നിന്നും ജീപ്പ് കിട്ടും .
Trekking ന്റെ ഭാഗമായി ഞങ്ങൾ സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലെയ്ക് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഏകദേശം 9 km കുത്തനെ നടന്നു കയറിയാണ് എത്തിയത് .ഏതാണ്ട് 10 :40 ന് ആരംഭിച്ച നടത്തം 1:20 ഓടെ മുകളിൽ കൊളുക്കുമലയിൽ എത്തിച്ചു .അവിടെ നിന്നും പിന്നീട് Tea Factory യിലേയ്ക്ക് .തിരിച്ച് വൈകിട്ട് 5:45 ആയപ്പോൾ നിലം തൊട്ടു.