Showing posts with label Polytechnic. Show all posts
Showing posts with label Polytechnic. Show all posts

Friday, August 20, 2021

Windy walk trekking - Vaakavanam

 നാട്ടകം പോളിടെക്‌നിക്കിൽ 2003 -2006 ഇലക്ട്രോണിസ് ബാച്ചിലെ സഹപഠിയന്മാരോടൊപ്പം  ഇത്തവണ പോയത് വാഗമണ്ണിലേക്കാണ് . ആഗസ്റ്റ് 14 ന് ആദ്യദിവസം ചങ്ങനാശേരിയിൽ നിന്നും കോട്ടയത്ത് നിന്നുമായി രണ്ട് വണ്ടികളിലായി ഒൻപത്‌ പേർ .ഞാനും ശ്രീജിത്ത് (ജാദു ),പിന്നെ ജാദൂന്റെ സഹപ്രവർത്തകനായ വിക്ടറും ഒരു വാഹനത്തിൽ .ഞങ്ങൾ ഈരാറ്റുപേട്ടയിൽ നേരത്തെ എത്തിയതിനാൽ മാർമല വെള്ളച്ചാട്ടം കാണാൻ പോയി .

അവിടെ നിന്ന് തിരിച്ചു main road ൽ എത്തിയ ശേഷമാണ് ദീപുവിൻറെ വാഹനവും അതിൽ രഞ്ജിത്ത് (ചിത്രൻ),ശ്രീജിത്ത് (ശങ്കു ),സനോഷ് ,രഞ്ജിത്ത് (മല്ലു ),പ്രവീൺ (എമ്പ്രൂ )എന്നിവരും എത്തിയത് . അവിടുന്ന് നേരെ താമസസ്ഥലമായ ഡ്രീംസ് കോട്ടജിലേയ്ക് .

ഉച്ചയൂണിന് ശേഷം ലൂസിഫർ സിനിമയിൽ അഭിനയിച്ച😜 പള്ളിയിലേയ്ക്ക്. അവിടെ നിന്നും വൈകിട്ടോടെ തിരിച്ച് കോട്ടേജിലെത്തി. അന്നവിടെ താമസിച്ച ശേഷം പിറ്റേന്ന് ആഗസ്റ്റ് 15 ന് കുമരികുളത്തുള്ള WINDY WALK TREKKING ന് പോയി .അവിടെയുള്ള ഫോറെസ്റ്റിന്റെ കൗണ്ടറിൽ നിന്നും ആളൊന്നിന് 155 രൂപയ്ക്കു ടിക്കെറ്റ് എടുത്ത് ഗൈഡിന്റെ നേതൃത്വത്തിൽ മല കയറ്റം .ഏകദേശം എട്ടര കിലോമീറ്റർ വരുന്ന യാത്ര കോടമഞ്ഞും കനത്ത കാറ്റും ആനക്കൊമ്പന്മാരും കൂടുതൽ മനോഹരമാക്കി .

DREAMS COTTAGE - Phone Numbr - 9207046552 ( Prince )Trekking  നു വേണ്ട കാര്യങ്ങളും അവിടുത്തെ ഗൈഡ് കൂടിയായ പ്രിൻസ് ചേട്ടൻ ചെയ്തു തരും .

Location :- https://goo.gl/maps/cuMUwGoarvtwaNrM6

ഒരു ദിവസത്തെ പരിപാടി എന്ന നിലയിൽ പോകേണ്ടവർക് കൗണ്ടറിൽ നേരിട്ട് ബന്ധപ്പെടാം .Windy Walk Trekking - 9562985570

Location :-

https://goo.gl/maps/6qPopssfCPY1sozX7 

                        Maarmala Waterfall (click 4 more)

    







 

                                









                                   Lucifer Church



                                     Dreams Cottages



                                     Windy walk trekking (click 4 more)

 

    

    


    


 









Tuesday, February 2, 2021

Kumarakom Backwaters

 2021 ജനുവരി 10 ന് വേമ്പനാട് കായലിലൂടെ ഹൗസ് ബോട്ടിൽ ഒരു യാത്ര.,നാട്ടകം പോളിടെക്നിക്കിലെ കൂട്ടുകാരോടൊപ്പം . കൈപ്പുഴമുട്ട് നിന്നും തുടങ്ങി വേമ്പനാട്ടു കായലിലൂടെ പാതിരാമണൽ ചുറ്റി കറങ്ങി ഒരു യാത്ര.
















Thursday, July 5, 2018

Polytech Tour - 2018

കഴിഞ്ഞ രണ്ടു വർഷങ്ങളായി ജനുവരി മാസത്തിൽ നടത്തിയിരുന്ന യാത്ര ഇത്തവണ വൈകി - വൈകി ജൂൺ മാസത്തിലാണ്(June 9,10) നടന്നത് . വാഗമൺ ആയിരുന്നു ലക്‌ഷ്യം .പോകുന്ന വഴി  ഇല്ലിക്കക്കല്ലിൽകയറി .ചെന്നിറങ്ങുമ്പോൾ ചെറിയ ചാറ്റ മഴയുണ്ടായിരുന്നു. കുടയും കോട്ടുമൊന്നും എടുക്കാതെ മുകളിലേയ്ക്കു കയറി . പാതി വഴിയിൽ കനത്ത മഴ നന്നായി കൊണ്ടു . മുകളിലെ കനത്ത മഞ്ഞും കാറ്റും കാരണം ഇല്ലിക്കക്കല്ല് കാണാൻ പറ്റിയില്ല.
 അവിടുന്ന് നേരെ  മാർമലഅരുവിയിലേയ്ക് . കനത്ത മഴയ്ക്ക് ശേഷമായതു കൊണ്ട് വെള്ളച്ചാട്ടം ശക്തമായിരുന്നു .പുതിയ റോഡ് വന്നതിനാൽ ഇപ്പോൾ സഞ്ചാരികൾ ധാരാളം ഉണ്ട് .
അവിടുന്ന് നേരെ വാഗമണ്ണിലെ ഹോംസ്റ്റേയിലേയ്ക് . കനത്ത മൂടൽ മഞ്ഞും പരിചയമില്ലാത്ത വഴിയും യാത്രയുടെ വേഗത കുറച്ചു .ചെന്നിറങ്ങിയത് മുതൽ പിറ്റേന്ന് തിരിച്ചു പോരുന്നത് വരെ തകർപ്പൻ മഴയും  മഞ്ഞും ഒരു രക്ഷയുമില്ലാത്ത കാറ്റും .
തിരിച്ചു ഈരാറ്റുപേട്ടയിലേയ്ക്കു വരുന്ന വഴിയിൽ ഇടതു വശത്തായിട്ടാണ് ഇഞ്ചപ്പാറ  വെള്ളച്ചാട്ടം . അത് വഴി പോകുമ്പോൾ കണ്ടിട്ടുണ്ട് എന്നല്ലാതെ അവിടെയിറങ്ങി ,ചെറു തോടിന്റെ സൈഡിലൂടെ മുകളിലേയ്ക്കു ചെന്നത് ഇതാദ്യമാണ് .റോഡിൽ നിന്ന് നോക്കിയാൽ അകത്തുള്ള വലിയ വെള്ളച്ചാട്ടം കാണാൻ പറ്റില്ല.

                                                     
                                                          ഇല്ലിക്കക്കല്ല്







CLICK here 4 VIDEO ( ഇല്ലിക്കൽ കല്ല് )




മാർമല 







CLICK here 4 VIDEO ( വാഗമൺസൂൺ )





ഇഞ്ചപ്പാറ വെള്ളച്ചാട്ടം  



CLICK here 4 VIDEO (ഇഞ്ചപ്പാറ വെള്ളച്ചാട്ടം )