മലതാങ്ങി (പാടത്താളി
ലഘുപത്ര ഏകാന്തര വിന്യാസമാണ്. ഏതാണ്ട് വൃത്താകൃതിയിലുള്ള ഇലയ്ക്ക് നാലു മുതല്‍ പത്തു സെന്റീ മിറ്റര്‍വരെ വ്യാസം കാണും. ഹൃദയാകരമുള്ള ഇലയില്‍ രോമങ്ങള്‍ ഉണ്ടായിരിക്കും. മഴക്കാലത്തു പൂക്കാന്‍ തുടങ്ങുന്നു. ഇളം പച്ചനിറത്തിലുള്ള ചെറുപൂക്കളിള്‍ പെണ്‍പൂക്കളും ആണ്‍പൂക്കളും വെവ്വേറെയുണ്ടാകുന്നു. കായ് ഉരുണ്ടതും ചുവപ്പുനിറമുള്ളതും ആയിരിക്കും. നേര്‍ത്ത വള്ളികള്‍ ചുറ്റി വൃക്ഷങ്ങളില്‍ പടര്‍ന്ന്, പന്തലിച്ചു വളരുന്നവയാണ്.
ഉപയോഗം വേരിലും ഇലയിലും സാപോണിനും പലതരം ആല്‍ക്കലോയ്ഡുകളും അടങ്ങിയിരിക്കുന്നു. വേരില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് 0.5 ശതമാനം പെലോസില്‍ എന്ന ആല്‍ക്കലോയ്ഡ് ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. വ്രണം കരിയിക്കുന്നതിനും, മൂത്രാശയരോഗങ്ങള്‍, സര്‍പ്പവിഷം മുതലായവയുടെ ചികിത്സക്കും പാടത്താളി ഉപയോഗിച്ചു വരുന്നു.
No comments:
Post a Comment