Tuesday, December 8, 2015

Manimala old bridge.

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പാലം .മണിമലയാറ്റിൽ 1915 ജൂണിൽ ബ്രിട്ടീഷ് എന്ജിനീയറിംഗ് വകുപ്പ് മേധാവി ,ബി .ആസ്ടോസ് രണ്ടര വർഷം കൊണ്ട് നിർമ്മിച്ച ഈ പാലം മണിമല കൊച്ചുപാലം എന്ന പേരിൽ അറിയപ്പെടുന്നു .സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾക്കും സമ്മേളനങ്ങൾക്കും വേദിയായ ഈ പാലത്തിലൂടെ 1952 ൽ ജവഹർ ലാൽ നെഹറുവും ഇന്ദിരാ ഗാന്ധിയും അടക്കമുള്ള പ്രമുഖർ യാത്ര ചെയ്തിട്ടുണ്ടെന്നു രേഖകൾ പറയുന്നു .
1958 ൽ ആണു ഇതിനു സമാന്തരമായി വലിയപാലം നിർമ്മിച്ചത് .അതു വരെ വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന ചെറിയപാലം ഇപ്പോൾ കാലനട യാത്രക്കാർ ഉപയോഗിക്കുന്നുണ്ട് .ശർക്കരയും കുമ്മായവും ചേർത്തുണ്ടാക്കിയ സുർക്കിപ്പശ ഉപയോഗിച് കീറിയ കരിങ്കല്ലുകൾ പരസ്പരം കോർത്ത്‌കെട്ടി പണിത പാലത്തിനു ഇപ്പോഴും വലിയ തകരാറില്ല .തൂണുകൾക്ക് ബലക്ഷയമില്ലെങ്കിലും സ്ലാബുകൾ പോലുള്ള കല്ലുകൾ ഇളകിപ്പോയത്‌ മൂലം യാത്ര ദുസ്സഹമാണ് .
(വിവരണം :-പത്രവാർത്ത )

15 August 2015








No comments:

Post a Comment