Thursday, September 29, 2016

Konni - Sengottai - Konni, Kumbhavurutty waterfalls

കോന്നിയിൽ നിന്നും വനത്തിനകത്തെ പാതയിലൂടെ അച്ചൻകോവിലിലേയ്ക് .അവിടെ കുംഭവുരുട്ടി വെള്ളച്ചാട്ടവും കണ്ട് തമിഴ്‌നാടൻ ഗ്രാമമായ ചെങ്കോട്ടയിലേയ്ക് .തിരികെ ആര്യങ്കാവ് ,തെന്മല,പുനലൂർ വഴി കോന്നിയിലേയ്ക്ക് ,ഒരു ബൈക് യാത്ര .
കോന്നി -അച്ചൻ കോവിൽ  യാത്ര പൂർണമായും കാട്ടിനുള്ളിലൂടെയാണ് .വീതികുറഞ്ഞ വഴിയിലൂടെ ,അച്ചൻകോവിലാറിന്റെ തീരത്തു കൂടെയുള്ള യാത്ര ഒരു തരത്തിൽ അപകടം പിടിച്ചതാണ് .ആനപ്പിണ്ടം നിറഞ്ഞ വഴികളും ആറ്റിൻ തീരവും യാത്രയിലുടനീളം കാഴ്ചയിലുണ്ടാവും .ഏതു സമയത്തും ആനയെ കാണാൻ ഏറെ സാധ്യതയുള്ള മേഖലയാണിത് .വളവുകളും വഴിയിലേയ്ക് മറിഞ്ഞു കിടക്കുന്ന കാടും ,മിക്കയിടത്തും മുൻപോട്ടുള്ള കാഴ്ചയ്ക് തടസമാണ് .
അച്ചൻകോവിൽ നിന്ന് ചെങ്കോട്ട പോകുന്ന വഴിയിലാണ് കുംഭവുരുട്ടിയിലേക്കുള്ള കവാടം .പിന്നീട് വീണ്ടും കാട്ടിലൂടെ ചെങ്കോട്ടയിലേയ്ക് .
അവിടെ നിന്നും തിരികെ പുനലൂർ വഴി കോന്നിയിലേയ്ക് .
2016 Sep 16






അച്ചൻകോവിൽ 



കുംഭവുരുട്ടിയിലേയ്ക് ...



കുംഭവുരുട്ടി വെള്ളച്ചാട്ടം 








തമിഴ് നാട്ടിലേയ്ക് ...







തെന്മല View point ൽ നിന്ന് .

No comments:

Post a Comment