വണ്ടിപ്പെരിയാറിൽ നിന്നും ശബരിമലയിലേക്കുള്ള പാതയിലെ ഒരു ഇടത്താവളമാണ് സത്രം .അതിനടുത്തുള്ള പുൽമേടുകളിലേയ്ക് വണ്ടിപ്പെരിയാറ്റിൽ നിന്നുമുള്ള ജീപ്പുകൾ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട് .ഒരു തരത്തിൽ പുൽമേടുകളുടെ നാശത്തിലേയ്ക്കുള്ള ഒരു കാരണമാവുകയാണ് ഇത്തരം ജീപ്പ് യാത്രകൾ .അവിടെ ചെന്നപ്പോഴാണ് ശരിക്കും അതിൻ്റെ അനന്തരഫലങ്ങളെ കുറിച് ബോധ്യമായത് .വേനൽക്കാലത്തു പൊടിയിളക്കിയുള്ള യാത്രകൾ ,മഴക്കാലത്ത് വഴികൾ കുത്തിയൊലിച്ചു പോകുന്നതിനു കാരണമാകും .തൽഫലമായി അവിടെ ഒരു പുല്ലു പോലും മുളയ്ക്കാത്ത സ്ഥിതി ഉണ്ടായേക്കാം ..കാൽനടയായുള്ള trekking നു മാത്രം അനുവാദം കൊടുക്കേണ്ട ഒരു സ്ഥലമാണ് സത്രം .
2016 Sep 16
No comments:
Post a Comment