Thursday, September 17, 2015

Chenkara Kurishumala

  ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റിൽ നിന്നും 13 കി .മി സഞ്ചരിച്ചാൽ 

ചെങ്കരയിൽ എത്താം .ചെങ്കര -കുമളി റോഡിൽ 50 m മാറി ജില്ലാ ടുറിസം
 വകുപ്പിന്റെ ബോർഡ് കാണിച്ച വഴിയെ ഇടത്തേയ്ക്ക് തിരിഞ്ഞ് കുത്തനെയുള്ള (കുത്തനെ ,എന്നു പറഞ്ഞാൽ ഏതാണ്ട് റോക്കറ്റ്  പോണ പോലെ )
കോണ്‍ക്രീറ്റ്  റോഡിലൂടെ 2 കി .മി സഞ്ചരിച്ചാൽ ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4500 അടി മുകളിൽ ഉള്ള ഒരു പ്രകൃതി നിർമ്മിത തടാകത്തിനു മുൻപിലെത്തും .

ആ വഴിയിൽ നിന്നും ഇടത്തേയ്ക്ക് വീണ്ടും ഇടുങ്ങിയ റോഡിലൂടെ കയറ്റം കയറി ചെന്നാൽ ചെങ്കര കുരിശു മലയിൽ എത്താം ..അവിടെ നിന്നുമുള്ള കാഴ്ച്ച ഗംഭീരമാണ് .ചുറ്റും മലനിരകൾ .കുരിശിന്റെ അടുത്തേയ്ക്ക് ചെന്നാൽ കുത്തനെയുള്ള താഴ്ചയിൽ ചെങ്കര ടൌണ്‍ കാണാം .വീശിയടിക്കുന്ന തണുത്ത കാറ്റും, മഞ്ഞുള്ള സമയമാണെങ്കിൽ അതും ആസ്വദിക്കാം .പുലര്ച്ചയോ ,വൈകുന്നേരമോ ചെങ്കരയിൽ എത്തിയാൽ മഞ്ഞ് മൂടിയ അവസ്ഥയിലായി രിക്കും .
27 August 2015 ലെ ഒരു യാത്ര .

 Natural pond @ Chenkara ( Around 4500ft above sea level)






@ Chenkara Kurishumala    












                                                                     





Chenkara town 
 view from the Kurishumala.


Kurishumala






Chenkara - Vandiperiyar route



























Click HERE for VIDEO













No comments:

Post a Comment