Thursday, September 17, 2015

Udhanashram , Parkland. (ഉദ്ധാനാശ്രമം)

പാർക്ക് ലാൻഡ് ; ഇടുക്കി ജില്ലയിലെ അതി മനോഹര കാഴ്ച നൽകുന്ന ഒരിടം, അധികമാരും ചെന്നിത്തീടാത്ത പ്രകൃതിയുടെ ഒരു മണിച്ചെപ്പ് , അതാണ് ഇവിടം......

ഇറ്റാലിയൻ സന്യാസി സമൂഹത്തിൻ്റെ ഉദ്ധാനാശ്രമം ഈ മലമുകളിൽ വന്യതയും 
കുളിർകാറ്റും സമ്മേളിക്കുന്ന ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ മാനവികതയുടേയും സൗഹാർദ്ദത്തിൻ്റേയും സന്ദേശം ഉത്ഘോഷിച്ചു കൊണ്ട് തലയെടുപ്പോടെ നിലകൊള്ളുന്നത് ദൂരെ ചെങ്കര ഗ്രാമത്തിൽനിന്നു തന്നെ കാണാൻ കഴിയും ......

ചെങ്കര നിന്ന് പുല്ലുമേട് വഴിയിലൂടെ 3 കി.മീ സഞ്ചരിച്ച് പുല്ലുമേട് _ ആനവിലാസം വഴിയിൽ എത്തി വലത്തോട്ട് 'വി' ടേൺ എടുത്ത് ഏകദേശം 4 കി.മീ. പിന്നിട്ടാൽ പളനിക്കാവ് ....
പാർക്ക് ലാൻ്റിലെ ഉയരത്തിലുള്ള പള്ളി പുല്ലുമേട് മലയുടെ ഉച്ചിയിൽ നിൽക്കുന്നത് കാണാം......
അവിടെ നിന്ന് ജീപ്പ് റോഡിലൂടെ വാഹനത്തിലൂടെയോ, നടന്നോ ( 3 കി മീ) പാർക്ക് ലാൻ്റ് പളളിയിലെത്താം (സാഹസികതയിൽ താല്പര്യമുള്ളവർക്ക് നേരേ മല കയറി എത്താം.... പുല്ലു വകഞ്ഞു മാറ്റി വഴി തെളിക്കണം എന്നു മാത്രം)
തുടർന്ന് കാനന സമാനമായ വഴിയിലൂടെ സഞ്ചരിച്ച് ടാറ്റാ മൊബൈൽ ടവറിന് സമീപം എത്തിയാൽ അകലെ  ഇടുക്കി ജലാശയം കാണാം . ഉച്ച സമയമാണെങ്കിൽ കാഴ്ചയ്ക്ക് വ്യക്തതയേറും.... കാഴ്ചകൾ കണ്ടു തന്നെ ആസ്വദിക്കണമല്ലോ? (എഴുതിയത് മുഹമ്മദ് റാഫി )

27 August 2015 

 Click from Kuttikanam






On the way to Udhana ashramam 



















Udhanashram. Parkland 




























 Suvarna pannal ( ചുരുളി )







jj








































Idukki Dam Reservoir
View from Tata tower , Parkland









































CLICK here for VIDEO

No comments:

Post a Comment