ഈരാറ്റുപേട്ടയിലെ ഇല്ലിക്കകല്ലിലേയ്ക്ക് റോഡ് വന്നതിനു ശേഷമുള്ള ആദ്യ യാത്ര .മൂന്നു ബൈക്കുകളിലായി അഞ്ചു പേർ .ഈരാറ്റുപേട്ട -തീക്കോയി -അടുക്കം വഴി ഇല്ലിക്കല്ക് . മലയുടെ മുകൾഭാഗം വരെ ഇപ്പോൾ ടാറിട്ട വഴിയുണ്ട് .
ഇല്ലിക്കക്കല്ല് എന്നത് മൂന്നു മലകളുടെ ഒരു പരമ്പരയാണ് .അതിൽ ഒരു മലയുടെ മുകളിലേയ്കാണ് വഴി .അവിടെ നിന്ന് നോക്കിയാൽ മധ്യത്തിലുള്ള ,കുത്തനെയുള്ള പാറകൾ അലങ്കരിച്ച മല കാണാം .അതിനും അപ്പുറത്തുള്ളതാണ് മൂന്നാമത്തെ മല .സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വഴിയില്ലാത്ത ആ രണ്ടു മലകളിലും എത്തിച്ചേരാം .
പാറകൾ നിറഞ്ഞ മധ്യത്തിലെ മലയിൽ ഒരു ഗുഹയുണ്ട് .അതായത് രണ്ടു പാറകൾക്കിടയിലുള്ള ഒരു ഇടം .ഗുഹയിലെയ്കുള്ള കയറ്റവും തിരിച്ചിറക്കവും അത്യന്തം അപകടം പിടിച്ചതാണ് .
കനത്ത മൂടൽമഞ്ഞും വഴുക്കലുള്ള പാറയും കാരണം മൂന്നാമത്തെ മലയിലേക്ക് പോകാൻ സാധിച്ചില്ല .പക്ഷെ അവിടെ ഇതിനു മുന്പ് ഒന്ന് പോയിട്ടുണ്ട് .2013 ഈസ്റ്റെർ ദിനത്തിൽ .അന്ന് ഇല്ലിക്കകല്ലിലേയ്ക്ക് വഴി പണിയുന്നതേയുള്ളൂ .അന്നത്തെ യാത്ര ഈരാറ്റുപേട്ട -മങ്കൊമ്പ് -പഴുക്കാക്കാനം വഴിയായിരുന്നു .അതും വളരെ സാഹസികമായ അപകടം പിടിച്ച ഒരു യാത്ര ആയിരുന്നു .അതിന്റെ ചിത്രങ്ങൾക്കായി ഇവിടെ CLICK ചെയ്യുക
Nov 18 2015
ഇല്ലിക്കക്കല്ല്
ഗുഹയിലേയ്ക്കുള്ള യാത്രയിൽ പകർത്തിയ ചിത്രങ്ങൾ താഴെ ...
ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്തേയ്ക്ക് ഉള്ള കാഴ്ച
ഗുഹയിൽ നിന്നും മുകളിലെയ്ക്കുള്ള കാഴ്ച .ഇത് വഴി മുകളിലേയ്ക്ക് കയറിയാൽ പാറയുടെ ഏറ്റവും മുകളിൽ എത്താം .വളരെ ചുരുക്കം ചിലർ പണ്ടു കാലത്ത് അവിടെ കയറിയതായി പറയപ്പെടുന്നു .
ഗുഹയുടെ കവാടം
ഗുഹയിൽ വെച്ചു പരിചയപ്പെട്ട കൂട്ടുകാരോടൊപ്പം തിരിച്ചിറക്കം .
കുത്തനെയുള്ള പാറയിലൂടെ യുള്ള കയറ്റവും ഇറക്കവും അപകടം പിടിച്ചതാണ് .
ചിത്രത്തിൽ കാണിച്ചിരിക്കുന്നതാണ് ഞങ്ങൾ കയറിയ ഗുഹ.
No comments:
Post a Comment