Friday, September 9, 2016

Chokramudi,Idukki

Hiking Association of India (HAI) യോടൊപ്പം പോയ അഞ്ചാമത് യാത്ര  ഇടുക്കിയിലെ കൊടുമുടികളിലൊന്നായ ചൊക്രമുടിയിലേയ്ക്ക് (June 5,2016)...
മൂന്നാറിൽ നിന്നും മധുരയിലേക്കുള്ള റോഡിൽ ഏകദേശം 15 KM കഴിഞ്ഞു ഗ്യാപ് റോഡിന്റെ തുടക്കത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത് .റോഡിൽ നിന്ന് വലതു വശത്തേയ്ക് കയറിയാൽ ചൊക്രമുടിയിലേക്കുള്ള നടപ്പാതയായി .ഏതാണ്ട് 10 :30 ന് തുടങ്ങിയ യാത്ര 12 മണി ആയപ്പോൾ ഒരു ഘട്ടം കഴിഞ്ഞു ,കുരിശു മലയിലെത്തി.അവിടെ വരെ പാറക്കെട്ടുകളിലൂടെയും പുൽമേടുകളിലൂടെയും ആയിരുന്നു യാത്ര .തുടർന്നുള്ള യാത്ര കടന്നുപോയത് മഞ്ഞിൽ മൂടിക്കിടന്ന ചോല വനത്തിലൂടെയാണ് .ശേഷം വീണ്ടും പുൽമേടുകളിലൂടെ മുകളിലേയ്ക് .അതിനിടയിൽ നല്ല തണുത്ത മഴയും കാറ്റുമേറ്റുള്ള ഉച്ചഭക്ഷണം .അങ്ങനെ 1 :30 ആയപ്പോൾ മുകളിൽ എത്തി .
തിരിച്ചുള്ള യാത്ര ഇടയ്ക്ക് പല തവണ കോടമഞ്ഞു കാരണം വഴിമുടങ്ങി .അങ്ങനെ ഏകദേശം 4 :30 ആയപ്പോൾ തിരിച്ചെത്തി .

                               








































No comments:

Post a Comment