2018 മാർച്ച് മാസം മുപ്പതാം തീയതി ,ദുഃഖവെള്ളിയാഴ്‌ച ദിവസം ഇടുക്കിക്ക് ഒരു യാത്ര .കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം കണ്ടിട്ട് കട്ടപ്പന വഴിയിൽ ,ഇടുക്കി ഡാം റിസർവോയറിനകത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രവും അവിടെയുള്ള തൂക്കുപാലവും കാണാനായി അയ്യപ്പൻകോവിലിലേയ്ക് .
ശേഷം കട്ടപ്പന വഴിയിൽ തന്നെ അഞ്ചുരുളിയിലേയ്ക്. അഞ്ചുരുളിയിൽ നിന്നും കട്ടപ്പന പോയി ഭക്ഷണവും കഴിച്ചിട്ട് ഇടുക്കി ഭാഗത്തേയ്‌ക് കല്യാണത്തണ്ട്'' ലക്ഷ്യമാക്കി നീങ്ങി . കാൽവരി മൗണ്ട് പോലെ തന്നെ ഇടുക്കി ഡാം റിസർവോയർ കാണാവുന്ന സ്ഥലമാണ് കല്യാണത്തണ്ട്. അഞ്ചുരുളി ടണലിന്റെ മുകൾ ഭാഗത്തായാണ് കല്യാണത്തണ്ട് വ്യുപോയിൻറ് .
യാത്രയിൽ ,അഞ്ചുരുളിയിൽ നിന്നും കല്യാണത്തണ്ടിലേയ്ക് ഗൂഗിൾ മാപ് കാണിച്ച വഴി പോയി ,അഞ്ചുരുളി കോളനിയിൽ എത്തിപ്പെട്ടതായിരുന്നു യാത്രയെ വ്യത്യസ്തമാക്കിയത് . കാട്ടിനകത്തു കൂടി ,ഒരുവശത്ത് റിസർവോയറും മറുവശത്തു ഉയരത്തിലുള്ള കാടും നിറഞ്ഞ മൺവഴിയിലൂടെ കുത്തനെയുള്ള ഇറക്കങ്ങളും കയറ്റവും താണ്ടി വഴി അവസാനിക്കുന്ന അഞ്ചുരുളി കോളനിയിലേയ്ക് .

അമ്മച്ചിക്കൊട്ടാരം
ഏലപ്പാറ
അയ്യപ്പൻകോവിൽ തൂക്കുപാലം
പുരാതന അയ്യപ്പ ക്ഷേത്രം
അഞ്ചുരുളി
കല്യാണത്തണ്ട്
No comments:
Post a Comment