Thursday, July 5, 2018

Polytech Tour - 2018

കഴിഞ്ഞ രണ്ടു വർഷങ്ങളായി ജനുവരി മാസത്തിൽ നടത്തിയിരുന്ന യാത്ര ഇത്തവണ വൈകി - വൈകി ജൂൺ മാസത്തിലാണ്(June 9,10) നടന്നത് . വാഗമൺ ആയിരുന്നു ലക്‌ഷ്യം .പോകുന്ന വഴി  ഇല്ലിക്കക്കല്ലിൽകയറി .ചെന്നിറങ്ങുമ്പോൾ ചെറിയ ചാറ്റ മഴയുണ്ടായിരുന്നു. കുടയും കോട്ടുമൊന്നും എടുക്കാതെ മുകളിലേയ്ക്കു കയറി . പാതി വഴിയിൽ കനത്ത മഴ നന്നായി കൊണ്ടു . മുകളിലെ കനത്ത മഞ്ഞും കാറ്റും കാരണം ഇല്ലിക്കക്കല്ല് കാണാൻ പറ്റിയില്ല.
 അവിടുന്ന് നേരെ  മാർമലഅരുവിയിലേയ്ക് . കനത്ത മഴയ്ക്ക് ശേഷമായതു കൊണ്ട് വെള്ളച്ചാട്ടം ശക്തമായിരുന്നു .പുതിയ റോഡ് വന്നതിനാൽ ഇപ്പോൾ സഞ്ചാരികൾ ധാരാളം ഉണ്ട് .
അവിടുന്ന് നേരെ വാഗമണ്ണിലെ ഹോംസ്റ്റേയിലേയ്ക് . കനത്ത മൂടൽ മഞ്ഞും പരിചയമില്ലാത്ത വഴിയും യാത്രയുടെ വേഗത കുറച്ചു .ചെന്നിറങ്ങിയത് മുതൽ പിറ്റേന്ന് തിരിച്ചു പോരുന്നത് വരെ തകർപ്പൻ മഴയും  മഞ്ഞും ഒരു രക്ഷയുമില്ലാത്ത കാറ്റും .
തിരിച്ചു ഈരാറ്റുപേട്ടയിലേയ്ക്കു വരുന്ന വഴിയിൽ ഇടതു വശത്തായിട്ടാണ് ഇഞ്ചപ്പാറ  വെള്ളച്ചാട്ടം . അത് വഴി പോകുമ്പോൾ കണ്ടിട്ടുണ്ട് എന്നല്ലാതെ അവിടെയിറങ്ങി ,ചെറു തോടിന്റെ സൈഡിലൂടെ മുകളിലേയ്ക്കു ചെന്നത് ഇതാദ്യമാണ് .റോഡിൽ നിന്ന് നോക്കിയാൽ അകത്തുള്ള വലിയ വെള്ളച്ചാട്ടം കാണാൻ പറ്റില്ല.

                                                     
                                                          ഇല്ലിക്കക്കല്ല്







CLICK here 4 VIDEO ( ഇല്ലിക്കൽ കല്ല് )




മാർമല 







CLICK here 4 VIDEO ( വാഗമൺസൂൺ )





ഇഞ്ചപ്പാറ വെള്ളച്ചാട്ടം  



CLICK here 4 VIDEO (ഇഞ്ചപ്പാറ വെള്ളച്ചാട്ടം )
                                             


No comments:

Post a Comment