കേരളത്തിൽ, വൈക്കം പട്ടണത്തിലുള്ള ഒരു പുരാതന ഭവനമാണ് ഇണ്ടംതുരുത്തി മന. വൈക്കത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ നിന്ന് വിളിപ്പാടകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വടക്കുംകൂർ രാജകുടുംബത്തിന്റെ കീഴിൽ നാടുവാഴി പാരമ്പര്യാവകാശവും 48 ബ്രാഹ്മണകുടുംബങ്ങളുടെ മേൽക്കോയ്മയും ഉണ്ടായിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരി കുടുംബത്തിന്റെ വാസസ്ഥാനമായിരുന്നു ഈ മന.
വൈക്കം സത്യാഗ്രഹകാലത്ത് ഈ വീട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സത്യാഗ്രഹികളുടെ ആവശ്യങ്ങളെ സംബന്ധിച്ച് ക്ഷേത്രഭരണത്തിന്റെ മുഖ്യചുമതലക്കാരനായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരിയുമായി ചർച്ച നടത്താൻ മഹാത്മാഗാന്ധി ആഗ്രഹിച്ചു. ആരേയും ചെന്നു കാണുന്ന പതിവില്ലെന്നും കാണാൻ ആഗ്രഹമുള്ളവർക്ക് വന്നു കാണാമെന്നും നമ്പ്യാതിരി പറഞ്ഞതനുസരിച്ച് മനയിലെത്തിയ[1] ഗാന്ധിയേയും അനുയായികളേയും അവർണ്ണരുമായുള്ള സമ്പർക്കത്തിൽ അയിത്തം തീണ്ടിയവരായി കണക്കാക്കി നാലുകെട്ടിൽ പ്രവേശിപ്പിച്ചില്ലെന്നും, പൂമുഖത്ത് പ്രത്യേകം ഉമ്മറത്തിണ്ണ കെട്ടി ഒരുക്കിയ ഇരിപ്പിടത്തിൽ അവരെ ഇരുത്തിയെന്നും പറയപ്പെടുന്നു. നമ്പ്യാതിരിയും ഗാന്ധിയുമായി നടന്ന മൂന്നു മണിക്കൂർ നേരത്തെ ചർച്ചയിൽ ഒത്തുതീർപ്പൊന്നും ഉണ്ടായില്ല.
കടപ്പാട് : വിക്കിപ്പീഡിയ
No comments:
Post a Comment