വാഗമണ്ണിൽ നിന്നും ഉപ്പുതറയ്‌ക്കുള്ള വഴിയിൽ 12 km പോയാൽ വലതു വശത്തായി വാകവനം ട്രെക്കിങ്ങ് ആരംഭിക്കുന്ന സ്ഥലമായി .അവിടെയുള്ള വനംവകുപ്പിൻറെ കൗണ്ടറിൽ (Ph no : 9562985570 ,ജോൺസൺ )നിന്നും ടിക്കറ്റ് എടുക്കാം .155 രൂപയാണ് ആളൊന്നിന് അടയ്‌ക്കേണ്ടത് .അവിടെ നിന്നും ഒരു ഗൈഡിൻറെ സഹായത്തോടെ യാത്ര തുടങ്ങാം .ഏകദേശം മൂന്നു മണിക്കൂറോളം നടക്കാൻ ഉണ്ട് .പുൽമേടുകളും ചെറു കാടുകളും കടന്നു ചെന്നാൽ ഇടുക്കി ഡാമിൻറെ റിസെർവോയറിൻറ്റെ മനോഹര ദൃശ്യം കാണാം.
ഇത്തവണ കൊറോണയും 144 ഉം ഒക്കെയായതിനാൽ യാത്രികർ കുറവാണ് .അത് കൊണ്ട് മനുഷ്യസാമീപ്യം കുറവായതു കാരണമാവും ട്രെക്കിങ്ങ് പാതയിലുടനീളം ആനയുടെ സാന്നിധ്യമുണ്ടായിരുന്നു .ഏകദേശം 9 km ട്രെക്കിങ്ങിനിടയിൽ മൊത്തം പതിനൊന്നു കാട്ടാനകളെ കണ്ടു. കൂടെ ശക്തമായ കാറ്റും കോടമഞ്ഞും യാത്രയെ മറക്കാനാവാത്തതാക്കി മാറ്റി .ശേഷം അയ്യപ്പൻകോവിൽ തൂക്കുപാലവും റിസർവോയറിനുള്ളിലെ അയ്യപ്പക്ഷേത്രവും കാണാൻ പോയി .(Date 07 -10 -2020 )
ഇതിനു മുൻപ് 2019 ൽ സെപ്റ്റംബർ മാസത്തിലാണ് പോയത് .ആ കാഴ്ചകൾ കാണാൻ ഇവിടെ CLICK ചെയ്യുക .
No comments:
Post a Comment