Sunday, December 27, 2020

Munroe Island - മൺറോ തുരുത്ത്

മൺറോ തുരുത്ത് . 
കൊല്ലം ജില്ലയിലെ മൺറോ തുരുത്തിലെ ചെറുവള്ളങ്ങളിലൂടെയുള്ള യാത്ര.കണ്ടൽക്കാടുകൾക്കിടയിലൂടെയും ചെറു തോടുകളിലൂടെയുമുള്ള ആ  യാത്ര രസകരമാണ് .ഇപ്പോൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയുമൊക്കെ മേൽനോട്ടത്തിലാണ് വള്ളങ്ങളിലെ യാത്ര നടത്തപ്പെടുന്നത് . 
ഒരു മണിക്കൂർ യാത്രയ്ക് 600 രൂപയും രണ്ടു മണിക്കൂർ യാത്രയ്ക് 1000 രൂപയുമാണ് ഈടാക്കുന്നത് .നാൽപതോളം വള്ളങ്ങൾ യാത്രാ സൗകര്യം ഒരുക്കുന്നുണ്ട് . പൊതു അവധിദിനങ്ങൾ തിരക്കേറിയതിനാൽ വള്ളങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.ബുക്ക് ചെയ്തു പോകുന്നത് നന്നായിരിക്കും 
DTPC മൺറോ  ഫോൺ നമ്പർ : 09188355625 .പോകുമ്പോൾ ഉച്ചയ്ക്ക് ശേഷം ഒരു രണ്ടു മണിക്കൂർ യാത്രയ്ക് തയാറായി പോകുന്നതാവും അഭികാമ്യം .

Location :- https://goo.gl/maps/gAB4RPaVJQdJjCt16

2020 ഡിസംബർ 25 ലെ യാത്രാചിത്രങ്ങൾ ...














No comments:

Post a Comment