Sunday, December 20, 2020

Kottathavalam Waterfalls . കോട്ടത്താവളം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ- അടിവാരത്തു നിന്നാണ് കോട്ടത്താവളം വെള്ളച്ചാട്ടം കാണാനുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത് .വാഗമൺ കുരിശുമലയുടെ താഴ്ഭാഗത്തു നിന്നും ഉത്ഭവിക്കുന്ന നീർച്ചാൽ താഴെയെത്തുമ്പോഴേയ്കും  വലിയ വെള്ളച്ചാട്ടമായി മാറും .മൺസൂൺ കാലങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമായിരിക്കും .

 ട്രെക്കിങ്ങ്  തുടങ്ങി കുറച്ചു ദൂരം പിന്നിടുമ്പോൾ വെള്ളച്ചാട്ടം ദൃശ്യമാവും. ട്രെക്കിങ്ങ് താല്പര്യമുള്ളവർക്ക് പുൽമേടുകളും ചെറു ചോലക്കാടുകളും കയറിയിറങ്ങി ചെന്നാൽ വെള്ളച്ചാട്ടം താഴേയ്ക്ക് പതിക്കുന്നതിനെ തുടക്കത്തിലെത്താം .അവിടെ നിന്നുള്ള കാഴ്ച പറഞ്ഞറിയിക്കാൻ പറ്റില്ല .
 
മഴക്കാലത്തുള്ള ട്രെക്കിങ്ങ് വെള്ളച്ചാട്ടത്തിന്റെ പൂർണ്ണ രൂപം കാണാൻ സഹായിക്കും.എങ്കിലും മുകളിൽ പുൽമേടുകൾ വഴിയുള്ള യാത്രയിൽ അട്ടയുടെ ശല്യം ഉണ്ടായിരിക്കുമെന്നാണ് പ്രദേശവാസികൾ പറഞ്ഞത് . വാഗമൺ ഭാഗത്തു നിന്നും താഴേയ്ക്ക് ഇറങ്ങിയാലും വെള്ളച്ചാട്ടത്തിനടുത്ത് എത്തേണ്ടതാണ്.ആരെങ്കിലും ആ വഴി പരീക്ഷിച്ചതായി അറിവില്ല .

 ഈ  വഴി അവസാനിക്കുന്നത് വരെ ,വഴിയുടെ അവസ്ഥപോലെ വണ്ടി കൊണ്ട് ചെല്ലാം .Sree Dharma Shastha Temple Adivaram :- https://goo.gl/maps/7KSYW2Q1WnK7Wygx8

19 ഡിസംബർ 2020 ലെ യാത്ര ചിത്രങ്ങൾ താഴെ ....

വെട്ടുകല്ലുംകുഴി വെള്ളച്ചാട്ടം .
അടിവാരത്തു നിന്നുള്ള വഴിയിൽ റോഡ്‌സൈഡിൽ കാണുന്ന വെള്ളച്ചാട്ടം 


റോഡിലൂടെയുള്ള യാത്ര ഈ വീടിനു മുൻപിൽ അവസാനിക്കും .തുടർന്ന്  വശത്തുകൂടി മുകളിലേക്കുള്ള നടപ്പാത വഴി പോണം. ആ വീട്ടിലെ ഒരു പട്ടി ഞങ്ങളുടെ യാത്രയിൽ കുറെ ദൂരം കൂടെയുണ്ടാരുന്നു.ഇടയ്ക്ക് കാണാതായി.നടന്നു നടന്നു അങ്ങ് മുകളിൽ ചെന്നപ്പോൾ പുള്ളി അവിടെയുണ്ടാരുന്നു.



































No comments:

Post a Comment