ടൂറിസം സാദ്ധ്യതകൾ തുറന്നിട്ട് കുമരകത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ .
ചിത്തിര കായലും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന തീരത്താണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ട് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) നായിരുന്നു ടെർമിനലിന്റെ നിർമ്മാണച്ചുമതല.
കുമരകത്തെ ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യുന്നതിനായി സ്ഥിരം സംവിധാനമെന്ന നിലയിലാണ് ടെർമിനൽ നിർമ്മിച്ചത് എങ്കിലും ഇതുവരെ (2021 ആഗസ്റ്റ്) ആ രീതിയിലുള്ള പ്രവർത്തനം ആരംഭിച്ചിട്ടില്ല.
എങ്കിലും കായൽ ഭംഗി ആസ്വദിക്കുന്നതിനായി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.
Location - https://goo.gl/maps/gFo2nUHbkhM7jYEh9
No comments:
Post a Comment