നാട്ടകം പോളിടെക്‌നിക്കിൽ 2003 -2006 ഇലക്ട്രോണിസ് ബാച്ചിലെ സഹപഠിയന്മാരോടൊപ്പം ഇത്തവണ പോയത് വാഗമണ്ണിലേക്കാണ് . ആഗസ്റ്റ് 14 ന് ആദ്യദിവസം ചങ്ങനാശേരിയിൽ നിന്നും കോട്ടയത്ത് നിന്നുമായി രണ്ട് വണ്ടികളിലായി ഒൻപത് പേർ .ഞാനും ശ്രീജിത്ത് (ജാദു ),പിന്നെ ജാദൂന്റെ സഹപ്രവർത്തകനായ വിക്ടറും ഒരു വാഹനത്തിൽ .ഞങ്ങൾ ഈരാറ്റുപേട്ടയിൽ നേരത്തെ എത്തിയതിനാൽ മാർമല വെള്ളച്ചാട്ടം കാണാൻ പോയി .
അവിടെ നിന്ന് തിരിച്ചു main road ൽ എത്തിയ ശേഷമാണ് ദീപുവിൻറെ വാഹനവും അതിൽ രഞ്ജിത്ത് (ചിത്രൻ),ശ്രീജിത്ത് (ശങ്കു ),സനോഷ് ,രഞ്ജിത്ത് (മല്ലു ),പ്രവീൺ (എമ്പ്രൂ )എന്നിവരും എത്തിയത് . അവിടുന്ന് നേരെ താമസസ്ഥലമായ ഡ്രീംസ് കോട്ടജിലേയ്ക് .
ഉച്ചയൂണിന് ശേഷം ലൂസിഫർ സിനിമയിൽ അഭിനയിച്ച😜 പള്ളിയിലേയ്ക്ക്. അവിടെ നിന്നും വൈകിട്ടോടെ തിരിച്ച് കോട്ടേജിലെത്തി. അന്നവിടെ താമസിച്ച ശേഷം പിറ്റേന്ന് ആഗസ്റ്റ് 15 ന് കുമരികുളത്തുള്ള WINDY WALK TREKKING ന് പോയി .അവിടെയുള്ള ഫോറെസ്റ്റിന്റെ കൗണ്ടറിൽ നിന്നും ആളൊന്നിന് 155 രൂപയ്ക്കു ടിക്കെറ്റ് എടുത്ത് ഗൈഡിന്റെ നേതൃത്വത്തിൽ മല കയറ്റം .ഏകദേശം എട്ടര കിലോമീറ്റർ വരുന്ന യാത്ര കോടമഞ്ഞും കനത്ത കാറ്റും ആനക്കൊമ്പന്മാരും കൂടുതൽ മനോഹരമാക്കി .
DREAMS COTTAGE - Phone Numbr - 9207046552 ( Prince )Trekking നു വേണ്ട കാര്യങ്ങളും അവിടുത്തെ ഗൈഡ് കൂടിയായ പ്രിൻസ് ചേട്ടൻ ചെയ്തു തരും .
Location :- https://goo.gl/maps/cuMUwGoarvtwaNrM6
ഒരു ദിവസത്തെ പരിപാടി എന്ന നിലയിൽ പോകേണ്ടവർക് കൗണ്ടറിൽ നേരിട്ട് ബന്ധപ്പെടാം .Windy Walk Trekking - 9562985570
Location :-
https://goo.gl/maps/6qPopssfCPY1sozX7
Maarmala Waterfall (click 4 more)
Lucifer Church
Dreams Cottages
Windy walk trekking (click 4 more)
No comments:
Post a Comment