ആനയാടിക്കുത്ത്
തൊടുപുഴയിലെ പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും അധികം ദൂരത്തല്ലാതെയുള്ള മറ്റൊരു വെള്ളച്ചാട്ടമാണ് 'ആനയാടികുത്ത്'.
മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ പരന്നൊഴുകുന്ന കാഴ്ച അതി മനോഹരമാണ്.അധികം താഴ്ചയില്ലാത്തതിനാൽ എല്ലാവർക്കും സുരക്ഷിതമായി കുളിക്കാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണ് ഇത് .
വെള്ളച്ചാട്ടത്തിന് മുകൾ വശം കാണാൻ പോകുന്നവർ വെള്ളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നത് അത്ര സുരക്ഷിതമല്ല.. പാറനല്ല വഴുക്കലുള്ളതിനാൽ താഴേയ്ക്ക് പോകാൻ സാധ്യതയുണ്ട്.മുകളിൽ നിന്നും താഴേയ്ക്ക് ആന ചാടിയ കുത്ത് ആണെന്നും ,അങ്ങനെ ആന ചാടിയ കുത്താണ് പിന്നെ ആനയാടിക്കുത്ത് ആയതെന്നും ഒരു കഥയുണ്ട്
പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് മാത്രമാണ് ഇവിടെ കാണാൻ അത്ര സുഖകരമല്ലാത്ത ഒരു കാര്യം. അത് സഞ്ചാരികൾ വിചാരിച്ചാലേ ഇല്ലാതാക്കാനും പറ്റൂ.
2021 സെപ്‌തംബറിൽ ദാസ് ചേട്ടനൊപ്പം കാറ്റാടിക്കടവ് കണ്ട ശേഷം ആനയാടികുത്തിലേയ്ക് .
Location : https://goo.gl/maps/Z7HX9HCnoEp6CYFLA















No comments:
Post a Comment