സൂര്യകാന്തിപ്പാടം തീർത്ത കഞ്ഞിക്കുഴിയുടെ അഭിമാനം 'സുജിത്ത് 'ചേർത്തലയിൽ പൂക്കളുടെ വർണ്ണവിസ്മയമൊരുക്കി കേരളക്കരയെയാകെ അതിശയിപ്പിച്ചിരിക്കുകയാണ്.
ദേശീയപാതയിൽ ചേർത്തല X - Ray ബൈ പാസിന് സമീപം മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ 2021 ഒക്ടോബർ 31 ഞായർ രാവിലെ 7.30മുതൽ പുഷ്‌പോത്സവം പ്രദർശനം ആരംഭിച്ചു.
സൂര്യകാന്തി ഉൾപ്പെടെ വിവിധയിനം പൂക്കളും പച്ചക്കറികളും ലഘു ഭക്ഷണശാലയിലെ നാടൻ രുചികളും കോർത്തിണക്കിയാണ് പുഷ്‌പോത്സവം തയ്യാറാക്കിയിരിക്കുന്നത് .
10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. നഗരവാസികളുടെയും ഉദ്യോഗസ്ഥരുടേയുമെല്ലാം സൗകര്യം കണക്കിലെടുത്ത് രാത്രിസമയങ്ങളിൽ ഉൾപ്പെടെ പ്രദർശനം ഉണ്ടായിരിക്കും. ഫോട്ടോ ഷൂട്ടിനായി മുൻകൂട്ടിയുള്ള ബുക്കിങ്ങും പ്രത്യേക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
സുജിത്തിൻ്റെ ഫോൺ നമ്പർ: 9495929729
വാർത്ത: കടപ്പാട്
04 / 11 / 2021
No comments:
Post a Comment