മലമണ്ട - കുട്ടിക്കാനം
കുട്ടിക്കാനത്തു നിന്നും ഏലപ്പാറ ഭാഗത്തേയ്ക്ക് നോക്കുമ്പോൾ ഇടത് വശത്തായി ഏറ്റവും ഉയരത്തിൽ ഒരു മല കാണാം. ഇത്തവണത്തെ യാത്ര അങ്ങോട്ടായിരുന്നു..
കുട്ടിക്കാനം - ഏലപ്പാറ റൂട്ടിൽ പോകുമ്പോൾ ആഷ്ലി ബംഗ്ലാവിലേക്ക് ഉള്ള വഴിയാണ് പോവേണ്ടത്. മുന്നോട്ട് പോകുമ്പോൾ ബംഗ്ലാവിലേക്ക് ഉള്ള ഗേറ്റും വലത് വശത്തേയ്ക്ക് ഒരു വഴിയും കാണാം. വലത് വശത്തുള്ള വഴിയിലൂടെയാണ് മലമണ്ട, മദാമ്മക്കുളം ഒക്കെ പോവേണ്ടത്. ഓഫ് റോഡ് ജീപ്പ്കകളും വേണമെങ്കിൽ ബൈക്കും കൊണ്ടുപോകാവുന്ന വഴിയാണ്. കുറച്ച് ദൂരം കഴിയുമ്പോൾ ഇടത് വശത്തായി ഒരു കുരിശ് സ്ഥാപിച്ചിരിക്കുന്നത് കാണാം.. അത് വഴി കയറി പോയാൽ കുരിശ് അടയാളങ്ങൾ നോക്കി ഏറ്റവും മുകളിൽ ചെല്ലാം..
ഞങ്ങൾ പക്ഷേ നേരെ ഓഫ് റോഡ് വഴി തന്നെ നടന്നു. വീണ്ടും കുറച്ച് ദൂരം കഴിയുമ്പോൾ വഴി രണ്ടായി പിരിയുന്നത് കാണാം. നേരെയുള്ള വഴി, ഉറുമ്പിക്കര, മദാമ്മക്കുളം ഭാഗത്തേയ്ക്ക് ഉള്ളതാണ്. ഇടത് വശത്തൂടെയാണ് മല മണ്ടയിലേയ്ക്ക് കയറേണ്ടത്. 12/01/2022 ലെ കാഴ്ചകൾ...
Location : https://goo.gl/maps/YC12QhSafdU6i3Eo6
No comments:
Post a Comment