മംഗളാദേവി ക്ഷേത്രം
പെരിയാർ ടൈഗർ റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന, വർഷത്തിൽ ഒരിക്കൽ ചിത്രപൗർണ്ണമി നാളിൽ മാത്രം പ്രവേശനം അനുവദിക്കപ്പെട്ട മംഗളാദേവി ക്ഷേത്രത്തിലേയ്ക്ക്. തേക്കടിയിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലേയ്ക്ക് കേരളത്തിൽ നിന്നുള്ള പ്രവേശനം.
2017ൽ തേക്കടിയിൽ നിന്ന് കാൽനടയായി പോയി, തമിഴ്നാട്ടിൽ നിന്ന് പ്രവേശനം ഉള്ള പളിയൻകുടി എത്തി അവിടെ നിന്ന് ബസിൽ തിരിച്ച് കുമളിയിൽ എത്തുകയായിരുന്നു .
ഇത്തവണ നേരെ തിരിച്ചായിരുന്നു സഞ്ചാരം. വെളുപ്പിനെ കുമളിയിൽ നിന്ന് ലോവർപെരിയാറിലേയ്ക്ക് ബസ് കയറി, അവിടെ നിന്ന് നടന്ന് പളിയൻകുടി യിലേയ്ക്കും തുടർന്ന് മംഗളാദേവിയിലേയ്ക്കും. തമിഴ്നാട്ടിൽ നിന്നുള്ള കയറ്റം അത്ര എളുപ്പമല്ലാതിരുന്നതിനാൽ ക്ഷേത്രത്തിൻ്റെ അവിടെ നിന്ന് ജീപ്പ് കയറി തേക്കടിയിൽ എത്തി..
No comments:
Post a Comment