Tuesday, September 19, 2023

നക്ഷത്ര ജലോത്സവം - വാഴൂർ ഗ്രാമപഞ്ചായത്ത്


 വാഴൂർ ഗ്രാമപഞ്ചായത്തിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കൊട്ട വഞ്ചി നീറ്റിലിറക്കി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുകേഷ് മണി   അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി.റെജി സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ,ബ്ലോക്ക് പഞ്ചായത്ത്അംഗം ഗീത എസ്. പിള്ള, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു

■ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോർത്ത് നക്ഷത്ര ജലോത്സവം എന്ന പേരിൽ ക്രിസ്മസ്-  പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. വഞ്ചിയാത്ര, കേക്ക് - ഭക്ഷ്യമേള, കരോൾ ഗാനമത്സരം എന്നിവയാണ് ഡിസംബർ 26 വരെ വാഴൂ ർ ഗ്രാമപഞ്ചായത്തിലെ വാഴൂർ വലിയ തോട്ടിൽ പൊത്തൻ പ്ലാക്കൽ, മൂലയിൽ ചെക്ക് ഡാമുകൾ കേന്ദ്രീകരിച്ച് നടത്തുന്നത്.

നക്ഷത്ര ജലോത്സവം എന്ന ആശയം നടപ്പിലാക്കാന്‍ നേതൃത്വം വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.പി.റെജിക്കും ഭരണസമിതിക്കും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഭിനന്ദനങ്ങള്‍..

വാർത്ത - 23 December 2021 (കടപ്പാട് സ:മുകേഷ് കെ മണി )

2021 നു ശേഷം 2022 ൽ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജലോത്സവം നടന്നു .

No comments:

Post a Comment