നവംബർ മാസം 21 നാണ് ആദ്യമായി പോകുന്നത് . ദാസ് ചേട്ടനോടൊപ്പം പുല്ലുമേട് വഴിയാണ് പോയത് .ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് പുല്ലുമേട് നിന്നും ആരംഭിച്ച യാത്ര രാത്രി 9 :45 ന് ആണ് പമ്പയിൽ എത്തിയത്.
പുല്ലുമേട് നിന്നും ഏകദേശം 9 .5 km പുൽമേടുകളും കാടും താണ്ടിയാൽ സന്നിധാനത്തെത്താം . കോടയും കനത്ത മഴയും കൂട്ടിനെത്തിയ വഴിയിൽ ചോര കുടിയന്മാരായ അട്ടകളും ധാരാളം ഉണ്ടായിരുന്നു . അഞ്ചേമുക്കാൽ ആയപ്പോൾ സന്നിധാനത്ത് എത്തിയെങ്കിലും പകൽ വെളിച്ചം ഇല്ലായിരുന്നു
.ശേഷം പെരുമഴയിൽ സ്വാമി-അയ്യപ്പൻ റോഡ് വഴി പമ്പയിലെത്തിയപ്പോഴത്തേയ്ക്കും ആൾക്കാരെ പമ്പയിൽ ഇറങ്ങുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നിർദേശങ്ങൾ കേൾക്കാമായിരുന്നു ...
No comments:
Post a Comment