Showing posts sorted by relevance for query kottathavalam. Sort by date Show all posts
Showing posts sorted by relevance for query kottathavalam. Sort by date Show all posts

Wednesday, May 25, 2022

Kottathavalam Waterfalls . കോട്ടത്താവളം - 2021

 കോട്ടയം ജില്ലയിലെ പൂഞ്ഞാർ- അടിവാരത്തു നിന്നാണ് കോട്ടത്താവളം വെള്ളച്ചാട്ടം കാണാനുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത് .വാഗമൺ കുരിശുമലയുടെ താഴ്ഭാഗത്തു നിന്നും ഉത്ഭവിക്കുന്ന നീർച്ചാൽ താഴെയെത്തുമ്പോഴേയ്കും  വലിയ വെള്ളച്ചാട്ടമായി മാറും .മൺസൂൺ കാലങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമായിരിക്കും .

 ട്രെക്കിങ്ങ്  തുടങ്ങി കുറച്ചു ദൂരം പിന്നിടുമ്പോൾ വെള്ളച്ചാട്ടം ദൃശ്യമാവും. ട്രെക്കിങ്ങ് താല്പര്യമുള്ളവർക്ക് പുൽമേടുകളും ചെറു ചോലക്കാടുകളും കയറിയിറങ്ങി ചെന്നാൽ വെള്ളച്ചാട്ടം താഴേയ്ക്ക് പതിക്കുന്നതിനെ തുടക്കത്തിലെത്താം .അവിടെ നിന്നുള്ള കാഴ്ച പറഞ്ഞറിയിക്കാൻ പറ്റില്ല .
 
മഴക്കാലത്തുള്ള ട്രെക്കിങ്ങ് വെള്ളച്ചാട്ടത്തിന്റെ പൂർണ്ണ രൂപം കാണാൻ സഹായിക്കും.എങ്കിലും മുകളിൽ പുൽമേടുകൾ വഴിയുള്ള യാത്രയിൽ അട്ടയുടെ ശല്യം ഉണ്ടായിരിക്കുമെന്നാണ് പ്രദേശവാസികൾ പറഞ്ഞത് . വാഗമൺ ഭാഗത്തു നിന്നും താഴേയ്ക്ക് ഇറങ്ങിയാലും വെള്ളച്ചാട്ടത്തിനടുത്ത് എത്തേണ്ടതാണ്.ആരെങ്കിലും ആ വഴി പരീക്ഷിച്ചതായി അറിവില്ല .

 ഈ  വഴി അവസാനിക്കുന്നത് വരെ ,വഴിയുടെ അവസ്ഥപോലെ വണ്ടി കൊണ്ട് ചെല്ലാം .Sree Dharma Shastha Temple Adivaram :- https://goo.gl/maps/7KSYW2Q1WnK7Wygx8

2021 ഡിസംബർ 19 ന് എടുത്ത ചിത്രങ്ങൾ ....



















2020 ഡിസംബർ 19 ന് എടുത്ത ചിത്രങ്ങൾ https://fasilkangazha.blogspot.com/2020/12/kottathavalam-waterfalls.html ഈ ലിങ്കിൽ കാണാം 

Wednesday, November 29, 2023

Kottathavalam | കോട്ടത്താവളം - 2023

 കോട്ടത്താവളം :- കോട്ടയം-പൂഞ്ഞാർ അടിവാരത്തു നിന്നും കയറി ചെന്നാൽ കാണാവുന്ന കോട്ടത്താവളം വെള്ളച്ചാട്ടത്തിലേയ്ക് ഇതാദ്യമായി വാഗമൺ കുരിശുമല റൂട്ടിലൂടെ മുന്നോട്ടു പോയി പുൽമേടുകൾ കടന്ന് ഒരു യാത്ര .ഏകദേശം അരമണിക്കൂർ പുൽമേടുകളിലൂടെ താഴെയ്ക്ക് ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിലെത്താം .

കോട്ടത്താവളത്തിലേക്കുള്ള മുൻ യാത്രകൾ ഇവിടെ കാണാം ..

                                           15 August 2023

















വാഗമൺ കുരിശുമല ആശ്രമം 

                           






29 August 2023














08 Sep 2023

2023 സെപ്തംബർ മാസം എട്ടാം തീയതി പൂഞ്ഞാർ അടിവാരത്ത് നിന്നും കോട്ടത്താവളം വെള്ളച്ചാട്ടം വ്യൂ പോയിൻ്റിലേക്ക്... മുമ്പ് പുൽമേടുകൾ കയറി ചെന്ന് മാത്രം കാണാൻ സാധിച്ചിരുന്ന വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചയിലേക്ക്നി ഇനി പുതിയതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വഴി പോകാം. നിലവിൽ ഓഫ് റോഡ് വാഹനം മാത്രം പോകാവുന്ന തരത്തിൽ ആയിട്ടുള്ള വഴി ഭാവിയിൽ വാഗമൺ വരെ എത്തുമെന്ന് കരുതുന്നു.