Monday, November 16, 2020

A-Kayam waterfall .( ഏകയം വെള്ളച്ചാട്ടം )

  മുണ്ടക്കയം - കുട്ടിക്കാനം റോഡിൽ ,പെരുവന്താനം കവല കഴിഞ്ഞു തൊട്ടുടനെ ഇടതു വശത്തു കൂടെയുള്ള അഴങ്ങാട് -മേലോരം വഴിയിലൂടെ ഏതാണ്ട് 4 km പോയാൽ ഏകയം ടൂറിസം പദ്ധതിയുടെ തുടക്കത്തിലെത്താം .അവിടെ നിന്നും വെള്ളച്ചാട്ടത്തിന്റെ തുട ർച്ചയായുള്ള തോടിന്റെ വശത്തു കൂടി   ഏതാണ്ട് അരക്കിലോമീറ്റർ മൺവഴിയിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്ത്എത്താൻ. . ഭാവിയിൽ വണ്ടി ചെല്ലാവുന്ന രീതിയിൽ ഉള്ള വഴിയുടെ ഇപ്പോളത്തെ അവസ്ഥ അപകടകരമാണ് .ഇടതു വശം നല്ല താഴ്ചയുള്ളതാണ് .

അതുപോലെ വെള്ളച്ചാട്ടം പതിക്കുന്ന സ്ഥലം അഗാധമായ കുഴിയായതിനാൽ അവിടെ കുളിക്കുന്നത് സുരക്ഷിതമല്ല .കുളിക്കാനായി അപകടമില്ലാത്ത ഒരുപാട് ഭാഗങ്ങൾ വേറെയുണ്ട് .

15 November 2020 

Location : https://goo.gl/maps/Epoxfo2xhLuqeBx8A


പെരുവന്താനം വ്യൂ പോയിൻറ് 







                             






No comments:

Post a Comment