Tuesday, November 24, 2020

Muthukora Hills - മുതുകോര മല

കോട്ടയം ജില്ലയിലെ പൂഞ്ഞാർ കൈപ്പള്ളിയിലാണ് മുതുകോര മല  സ്ഥിതി ചെയ്യുന്നത് .ചുറ്റും മല നിരകൾ നിറഞ്ഞ കാഴ്ചാനുഭവങ്ങൾക്ക് മുതുകോര മല കയറാം .ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് പൂഞ്ഞാർ വഴി കയറിയാൽ മൊത്തം മൂന്നു മലകളും ചോലക്കാടുകളും പുൽമേടുകളും കടന്ന് ഏറ്റവും ഉയരത്തിലുള്ള മുതുകോരയിലെത്താം .അധികം ട്രെക്ക് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് കൂട്ടിക്കൽ പ്ലാപ്പള്ളി വഴിയും അവിടെത്താം .
പൂഞ്ഞാർ  വഴി പോകുമ്പോൾ കുറച്ചു ദൂരം ജീപ്പ് റോഡ് വഴി പോയ ശേഷമാണ് നടപ്പാത ആരംഭിക്കുന്നത്. ജീപ്പിലോ ,നടന്നു തന്നെയോ ,ബൈക്കിൽ ഓഫ്‌റോഡ്  യാത്ര ഇഷ്ടമുള്ളവർക്ക് അങ്ങനെയും നടപ്പാതയുടെ തുടക്കത്തിലെത്താം .
 
ഈ ലൊക്കേഷനിൽ നിന്നും കാണുന്ന കോൺക്രീറ്റ് റോഡിലൂടെ മുന്നോട്ടു പോയാൽ മുതുകോര ട്രെക്ക് വഴിയിലെത്താം .

22 -11 -2020 ന് ദാസ് ചേട്ടനൊപ്പം മുതുകോരയിലേയ്ക്ക് ..




































No comments:

Post a Comment