Saturday, September 18, 2021

Muthukora - via Yendayar

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ മുതുകോരമലയിൽ..
 കോട്ടയം ജില്ലയിലെ പൂഞ്ഞാർ - കൈപ്പള്ളിയിലാണ് മുതുകോരമല സ്ഥിതി ചെയ്യുന്നത്. 
പൂഞ്ഞാർ വഴിയും, കൂട്ടിക്കൽ - ഏന്തയാർ വഴിയും മുതുകോര മലയുടെ നെറുകയിലെത്താം. പൂഞ്ഞാർ വഴി കയറുമ്പോൾ ദൂരവും കാഴ്ചകളും കൂടുതലുണ്ട്.2020 ഫെബ്രുവരി മാസം പൂഞ്ഞാർ വഴി മുതുകോരമലയിൽ കയറിയിരുന്നു.
ആ കാഴ്ചകൾ ഈ ലിങ്കിൽ കാണാം:- https://fasilkangazha.blogspot.com/2020/11/muthukora-hills.html?m=1

ഇത്തവണ പോയത് ഏന്തയാർ വഴിയാണ്. നെറുകയിലെത്താൻ പൂഞ്ഞാറ് നിന്ന് കയറുന്നത്ര ദൂരം സഞ്ചരിക്കേണ്ടതില്ല എങ്കിലും ആയാസം ഒട്ടും  കുറവില്ല.... ഉച്ച കഴിഞ്ഞ് കയറാൻ തുടങ്ങിയതിനാലാവും മുകളിലെത്തിയപ്പോഴേയ്ക്കും കോടയും ചാറ്റ മഴയും കാഴ്ചകളെ മറച്ചു. ... മഴ ശക്തമാകുന്നതിന് മുമ്പ് തിരിച്ചിറങ്ങി.























 

No comments:

Post a Comment