Showing posts sorted by relevance for query muthukora. Sort by date Show all posts
Showing posts sorted by relevance for query muthukora. Sort by date Show all posts

Saturday, September 18, 2021

Muthukora - via Yendayar

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ മുതുകോരമലയിൽ..
 കോട്ടയം ജില്ലയിലെ പൂഞ്ഞാർ - കൈപ്പള്ളിയിലാണ് മുതുകോരമല സ്ഥിതി ചെയ്യുന്നത്. 
പൂഞ്ഞാർ വഴിയും, കൂട്ടിക്കൽ - ഏന്തയാർ വഴിയും മുതുകോര മലയുടെ നെറുകയിലെത്താം. പൂഞ്ഞാർ വഴി കയറുമ്പോൾ ദൂരവും കാഴ്ചകളും കൂടുതലുണ്ട്.2020 ഫെബ്രുവരി മാസം പൂഞ്ഞാർ വഴി മുതുകോരമലയിൽ കയറിയിരുന്നു.
ആ കാഴ്ചകൾ ഈ ലിങ്കിൽ കാണാം:- https://fasilkangazha.blogspot.com/2020/11/muthukora-hills.html?m=1

ഇത്തവണ പോയത് ഏന്തയാർ വഴിയാണ്. നെറുകയിലെത്താൻ പൂഞ്ഞാറ് നിന്ന് കയറുന്നത്ര ദൂരം സഞ്ചരിക്കേണ്ടതില്ല എങ്കിലും ആയാസം ഒട്ടും  കുറവില്ല.... ഉച്ച കഴിഞ്ഞ് കയറാൻ തുടങ്ങിയതിനാലാവും മുകളിലെത്തിയപ്പോഴേയ്ക്കും കോടയും ചാറ്റ മഴയും കാഴ്ചകളെ മറച്ചു. ... മഴ ശക്തമാകുന്നതിന് മുമ്പ് തിരിച്ചിറങ്ങി.























 

Thursday, September 21, 2023

Muthukora mala | മുതുകോര മല - 2023

 മുതുകോര മല 

ഏന്തയാർ വഴി മുതുകോരയ്ക്ക് .. കഴിഞ്ഞ വർഷം പോയപ്പോൾ കാട് പിടിച്ചു കിടന്ന കെട്ടിടവും പരിസരങ്ങളും നവീകരിച്ചു മനോഹരമാക്കിയിട്ടുണ്ട് . ( (Muthukora Hill Camp Owned by Kottathil Roswood Jungle Resort |)- Link

മുൻപ് പോയ മുതുകോര കാഴ്ച്ചകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

















Tuesday, November 24, 2020

Muthukora Hills - മുതുകോര മല

കോട്ടയം ജില്ലയിലെ പൂഞ്ഞാർ കൈപ്പള്ളിയിലാണ് മുതുകോര മല  സ്ഥിതി ചെയ്യുന്നത് .ചുറ്റും മല നിരകൾ നിറഞ്ഞ കാഴ്ചാനുഭവങ്ങൾക്ക് മുതുകോര മല കയറാം .ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് പൂഞ്ഞാർ വഴി കയറിയാൽ മൊത്തം മൂന്നു മലകളും ചോലക്കാടുകളും പുൽമേടുകളും കടന്ന് ഏറ്റവും ഉയരത്തിലുള്ള മുതുകോരയിലെത്താം .അധികം ട്രെക്ക് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് കൂട്ടിക്കൽ പ്ലാപ്പള്ളി വഴിയും അവിടെത്താം .
പൂഞ്ഞാർ  വഴി പോകുമ്പോൾ കുറച്ചു ദൂരം ജീപ്പ് റോഡ് വഴി പോയ ശേഷമാണ് നടപ്പാത ആരംഭിക്കുന്നത്. ജീപ്പിലോ ,നടന്നു തന്നെയോ ,ബൈക്കിൽ ഓഫ്‌റോഡ്  യാത്ര ഇഷ്ടമുള്ളവർക്ക് അങ്ങനെയും നടപ്പാതയുടെ തുടക്കത്തിലെത്താം .
 
ഈ ലൊക്കേഷനിൽ നിന്നും കാണുന്ന കോൺക്രീറ്റ് റോഡിലൂടെ മുന്നോട്ടു പോയാൽ മുതുകോര ട്രെക്ക് വഴിയിലെത്താം .

22 -11 -2020 ന് ദാസ് ചേട്ടനൊപ്പം മുതുകോരയിലേയ്ക്ക് ..